Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Shortage

Kozhikode

കൊ​ടി​യ​ത്തൂ​രി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം

മു​ക്കം: കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ ആ​ശ്വാ​സ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ കു​ടി​വെ​ള്ള വി​ത​ര​ണം. ചാ​ലി​യാ​ർ, ഇ​രു​വ​ഴി​ഞ്ഞി പു​ഴ​ക​ൾ വ​ര​ൾ​ച്ച​ക്കും കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നും ആ​ശ്വാ​സ​മാ​കു​ന്ന കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പു​ഴ​ക​ളു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ള ക്ഷാ​മ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ങ്ങ​ൾ മു​ഖേ​ന കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കോ​ട്ട​മ്മ​ൽ പ​ദ്ധ​തി, എ​ൻ​സി​പി​സി കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​യ ചെ​റു​വാ​ടി പ​ഴ​മ്പ​റ​മ്പി​ലെ ഐ​ലാ​ക്കോ​ട് പ​ദ്ധ​തി, തോ​ട്ടു​മു​ക്കം ത​രി​യോ​ട് കു​ടി വെ​ള്ള പ​ദ്ധ​തി, കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ പു​റ​മ​ണ്ണി​ൽ ശു​ദ്ധ ജ​ല പ​ദ്ധ​തി, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്‌ ന​ട​പ്പി​ലാ​ക്കി​യ കോ​ട്ട​മ്മ​ൽ, ന​ട​ക്ക​ൽ, വാ​ളേ​പ്പാ​റ, ക​യ്യൂ​ണ​മ്മ​ൽ, കൂ​ൻ​മ​തൊ​ടി, ചാ​ല​ക്ക​ൽ, അ​ക്ക​ര​പ​റ​മ്പ്, മു​ത്തോ​ട് ഉ​ൾ​പ്പെ​ടെ ധാ​രാ​ളം ചെ​റു​കി​ട കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളും, ജ​ല സേ​ച​ന വ​കു​പ്പ് നേ​രി​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന ചെ​റു​വാ​ടി ത​റ​മ്മ​ൽ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി, കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ ത​ടാ​യി ജ​ല​സേ​ച​ന പ​ദ്ധ​തി, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ ഈ​ങ്ങ​ല്ലീ​രി ജ​ല സേ​ച​ന പ​ദ്ധ​തി എ​ന്നി​വ കാ​ർ​ഷി​ക മേ​ഖ​ല​ക്കും കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നും ഒ​രു പോ​ലെ ആ​ശ്വാ​സം ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ളാ​ണ്.

ഈ ​പ​ദ്ധ​തി​ക​ളി​ലേ​ക്ക് എ​ല്ലാം ജ​ല ല​ഭ്യ​ത​ക്ക് അ​ടി​സ്ഥാ​നം ചാ​ലി​യാ​റി​ന് കു​റു​കെ ജ​ല സേ​ച​ന വ​കു​പ്പ് 2001ൽ ​സ്ഥാ​പി​ച്ച ക​വ​ണ​ക്ക​ല്ല് റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജാ​ണ്. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി.​ടി. യൂ​സ​ഫി​നാ​ണ് ജ​ല വി​ത​ര​ണ ഏ​കോ​പ​നം. ജ​ല ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ക​വി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജ ടോം ​എ​ന്നി​വ​ർ പ​റ​ഞ്ഞു.

District News

ജ​ല​ക്ഷാ​മം : പഞ്ചായത്ത് ജനപ്രതിനിധികൾ സൂപ്രണ്ടിംഗ് എൻജിനീയറെ ഉപരോധിച്ചു

മൂ​വാ​റ്റു​പു​ഴ: എം​വി​ഐ​പി ക​നാ​ലി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കാ​ത്ത​തി​നാ​ല്‍ ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മാ​റാ​ടി പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍ എം​വി​ഐ​പി സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജു കു​ന്ന​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ര​ണ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നീ​യ​ര്‍ ഓ​ഫീ​സി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു.

വേ​ന​ല്‍ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ക​നാ​ലി​ല്‍ വെ​ള്ളം എ​ത്തേ​ണ്ട​താ​ണെ​ങ്കി​ലും ഇ​തു​വ​രെ​യാ​യി​ട്ടും വെ​ള്ളം തു​റ​ന്നു വി​ട്ടി​ട്ടി​ല്ല. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക​നാ​ല്‍ വൃ​ത്തി​യാ​ക്കി​യി​രു​ന്ന​ത്.

എ​ന്നാ​ല്‍ എം​വി​ഐ​പി നേ​രി​ട്ടാ​ണ് ഇ​പ്പോ​ള്‍ പ​ണി​ക​ള്‍ ന​ട​ത്തു​ന്ന​ത്. അ​ടി​യ​ന്തി​ര​മാ​യി ക​നാ​ലി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാം എ​ന്ന ഉ​റ​പ്പി​നെ തു​ട​ര്‍​ന്ന് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ര​തീ​ഷ് ച​ങ്ങാ​ലി​മ​റ്റം, ജി​ഷ പു​ള്ളോ​ര്‍​കു​ടി​യി​ല്‍, ആ​നി വ​ര്‍​ഗീ​സ്, ഡെ​ല്‍​മ പോ​ള്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജെ​യ്‌​സ് ജോ​ണ്‍, തേ​ജ​സ് ജോ​ണ്‍, കെ.​എ​സ്. ഷാ​ജ​ഹാ​ന്‍, ഷൈ​നി മു​ര​ളി, മ​ഞ്ജു അ​നി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ക​നാ​ലി​ല്‍ വെ​ള്ളം തു​റ​ന്നു​വി​ട​ണം


മൂ​വാ​റ്റു​പു​ഴ: ആ​ര​ക്കു​ഴ - മാ​റാ​ടി എം​വി​ഐ​പി ക​നാ​ലി​ല്‍ അ​ടി​യ​ന്ത​ര​മാ​യി വെ​ള്ളം തു​റ​ന്നു വി​ട്ട് ക​ര്‍​ഷ​ക​ര്‍​ക്ക് ജ​ല​സേ​ച​ന സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​ര​ക്കു​ഴ മ​ണ്ഡ​ലം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജ​ല​ദൗ​ര്‍​ല​ഭ്യം മൂ​ലം കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ വെ​ള്ളം എ​ത്താ​തെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. യോ​ഗ​ത്തി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മേ​ക്കു​ഴി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​മ്മാ​നു​വ​ല്‍ മാ​തേ​യ്ക്ക​ല്‍, ജോ​ണ്‍​സ​ണ്‍ അ​ട​പ്പൂ​ര്‍, ജോ​മി ക​ണ്ണാ​ത്തു​കു​ഴി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Business

അ​​രി ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ ഇ​​ന്ത്യ മു​​ന്നി​​ൽ;ക​​ർ​​ഷ​​ക​​ർ​​ക്കു ജ​​ല​​ക്ഷാ​​മം

ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ അ​​രി ഉ​​ത്പാ​​ദിപ്പിക്കുന്ന രാ​​ജ്യ​​മെ​​ന്ന ഖ്യാ​​തി ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി. ഈ ​​വ​​ർ​​ഷം ചൈ​​ന​​യെ മ​​റി​​ക​​ട​​ന്നാ​​ണ് ഇ​​ന്ത്യ ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ ഒ​​രു ദ​​ശ​​ക​​ത്തി​​നി​​ടെ ഇ​​ന്ത്യ​​യു​​ടെ അ​​രി ക​​യ​​റ്റു​​മ​​തി ഏ​​ക​​ദേ​​ശം ഇ​​ര​​ട്ടി​​യാ​​യി. ഈ ​​സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം 20 മെ​​ട്രി​​ക് ട​​ണ്‍ അ​​രി​​യാ​​ണ് രാ​​ജ്യം ക​​യ​​റ്റു​​മ​​തി ചെ​​യ്ത​​ത്.

അ​​രി​​യു​​ടെ ഉ​​ത്പാ​​ദ​​ന​​ത്തി​​ലും ക​​യ​​റ്റു​​മ​​തി​​യി​​ലും രാ​​ജ്യം മു​​ന്നി​​ലെ​​ത്തി​​യെ​​ങ്കി​​ലും നെ​​ൽ ക​​ർ​​ഷ​​ക​​ർ​​ക്ക് ആ​​ഘോ​​ഷി​​ക്കാ​​നു​​ള്ള അ​​വ​​സ്ഥ​​യ​​ല്ല ഉ​​ള്ള​​ത്.

ക​​ർ​​ഷ​​ക​​ർ, സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, കാ​​ർ​​ഷി​​ക ശാ​​സ്ത്ര​​ജ്ഞ​​ർ എ​​ന്നി​​വ​​രു​​മാ​​യി ന​​ട​​ത്തി​​യ അ​​ഭി​​മു​​ഖ​​ങ്ങ​​ളും ഭൂ​​ഗ​​ർ​​ഭ​​ജ​​ല ക​​ണ​​ക്കു​​ക​​ളു​​ടെ അ​​വ​​ലോ​​ക​​ന​​വും വ​​ലി​​യൊ​​രു ആ​​ശ​​ങ്ക​​യാ​​ണ് പ​​ങ്കു​​വ​​യ്ക്കു​​ന്ന​​ത്. നെ​​ൽ​​കൃ​​ഷി​​ക്ക് വ​​ള​​രെ​​യേ​​റെ ജ​​ലം ആ​​വ​​ശ്യ​​മാ​​ണ്. ഈ ​​ആ​​വ​​ശ്യ​​ത്തി​​നു​​ള്ള ജ​​ലം ഇ​​ല്ലെ​​ന്ന കാ​​ര്യ​​മാ​​ണ് ഇ​​വ​​ർ പ​​ങ്കു​​വ​​യ്ക്കു​​ന്ന​​ത്. നെ​​ൽ​​ക്കൃ​​ഷി ഇ​​പ്പോ​​ൾത​​ന്നെ ഇ​​ന്ത്യ​​യി​​ൽ നി​​ല​​വി​​ൽ കു​​റ​​ഞ്ഞു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ഭൂ​​ഗ​​ർ​​ഭ​​ജ​​ല സ്രോ​​ത​​സു​​ക​​ളെ അ​​മി​​ത​​മാ​​യി ചൂ​​ഷ​​ണം ചെ​​യ്യു​​ന്നു. ഇ​​തി​​നാ​​ൽ കൂ​​ടു​​ത​​ൽ ആ​​ഴ​​ത്തി​​ലു​​ള്ള കു​​ഴ​​ൽ​​ക്കി​​ണ​​റു​​ക​​ൾ കു​​ഴി​​ക്കു​​ന്ന​​തി​​നും വ​​ൻ തോ​​തി​​ൽ ക​​ട​​മെ​​ടു​​ക്കു​​ന്ന​​തി​​നും കർഷകരെ നി​​ർ​​ബ​​ന്ധി​​ത​​രാ​​ക്കു​​ന്നു.

വ​​ൻ​​തോ​​തി​​ൽ നെ​​ല്ലു​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ളാ​​യ പ​​ഞ്ചാ​​ബ്, ഹ​​രി​​യാ​​ന എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​ക​​ളി​​ൽ ഏ​​ക​​ദേ​​ശം ഒ​​രു ദ​​ശാ​​ബ്ദം മു​​ന്പ് 30 അ​​ടി താ​​ഴ്ച​​യി​​ൽ ഭൂ​​ഗ​​ർ​​ഭ​​ജ​​ലം ല​​ഭ്യ​​മാ​​യി​​രു​​ന്നു​​വെ​​ന്ന് ക​​ർ​​ഷ​​ക​​രും കൃ​​ഷി-​​ജ​​ല​​വി​​ഭ​​വ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്നു. എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​നി​​ടെ ഭൂ​​ഗ​​ർ​​ഭ​​ജ​​ല​​ത്തി​​ന്‍റെ അ​​ള​​വ് അ​​തി​​വേ​​ഗ​​മാ​​ണ് താ​​ഴ്ന്നു. ഇ​​പ്പോ​​ൾ കു​​ഴ​​ൽ​​ക്കി​​ണ​​റു​​ക​​ൾ 80 അ​​ടി മു​​ത​​ൽ 200 അ​​ടി വ​​രെ താ​​ഴ്ത്തേ​​ണ്ടി​​യും വ​​രു​​ന്നു​​വെ​​ന്ന് ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്നു. ക​​ർ​​ഷ​​ക​​രു​​ടെ വാ​​ക്കു​​ക​​ളെ ശ​​രി​​വ​​യ്ക്കു​​ന്ന​​താ​​ണ് സ​​ർ​​ക്കാ​​ർ ക​​ണ​​ക്കു​​ക​​ളും പ​​ഞ്ചാ​​ബ് അ​​ഗ്രി​​ക​​ൾ​​ച്ച​​റ​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ പ​​ഠ​​ന​​ങ്ങ​​ളും.

അ​​തേ​​സ​​മ​​യം, നെ​​ൽ​​കൃ​​ഷി​​ക്ക് പ്രോ​​ത്സാ​​ഹ​​നം ന​​ൽ​​കു​​ന്ന സ​​ർ​​ക്കാ​​ർ സ​​ബ്സി​​ഡി​​ക​​ൾ, കു​​റ​​ഞ്ഞ അ​​ള​​വി​​ൽ മാ​​ത്രം ജ​​ലം ആ​​വ​​ശ്യ​​മാ​​യ കൃ​​ഷി​​യി​​ലേ​​ക്ക് മാ​​റു​​ന്ന​​തി​​ൽനി​​ന്ന് ക​​ർ​​ഷ​​ക​​രെ പി​​ന്തി​​രി​​പ്പി​​ക്കു​​ന്നു.

ക​​ഴി​​ഞ്ഞ പ​​തി​​റ്റാ​​ണ്ടി​​നി​​ടെ ഏ​​ക​​ദേ​​ശം 70 ശ​​ത​​മാ​​ന​​ത്തോ​​ളം വ​​ർ​​ധി​​ച്ച നെ​​ല്ലി​​ന്‍റെ മി​​നി​​മം താ​​ങ്ങു​​വി​​ല​​യും കൃ​​ഷി​​ക്കാ​​വ​​ശ്യ​​മാ​​യ വെ​​ള്ളം പ​​ന്പ് ചെ​​യ്യാ​​ൻ ക​​ർ​​ഷ​​ക​​രെ സ​​ഹാ​​യി​​ക്കു​​ന്ന വൈ​​ദ്യു​​ത സ​​ബ്സി​​ഡി​​ക​​ളും ഇ​​തി​​ൽ​​പ്പെ​​ടു​​ന്നു. ഈ ​​ന​​യം ക​​ർ​​ഷ​​ക​​രെ വെ​​ള്ളം കു​​റ​​ച്ച് ആ​​വ​​ശ്യ​​മു​​ള്ള കൃ​​ഷി​​ക്കു പ​​ക​​രം നെ​​ൽ​​കൃ​​ഷി​​യി​​ൽ തു​​ട​​രാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്നു.

ഈ ​​സ​​ബ്സി​​ഡി​​ക​​ളി​​ൽ പ​​ല​​തും ഇ​​ന്ത്യ​​യു​​ടെ ഭ​​ക്ഷ്യസു​​ര​​ക്ഷ ഒ​​രു ദേ​​ശീ​​യ ആ​​ശ​​ങ്ക​​യാ​​യി​​രു​​ന്ന ക​​ഴി​​ഞ്ഞ ദ​​ശ​​ക​​ങ്ങ​​ളി​​ൽ രൂ​​പക​​ല്പ​​ന ചെ​​യ്ത​​താ​​ണ്. ഇ​​തി​​പ്പോ​​ൾ വി​​ള വൈ​​വി​​ധ്യവ​​ത്ക​​ര​​ണ​​ത്തി​​നു ത​​ട​​സ​​മാ​​യി​​രി​​ക്കു​​ന്നു​​വെ​​ന്നാ​​ണ് വി​​ദ​​ഗ്ധ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്ന​​ത്.

ലോ​​ക​​ത്തി​​ൽ ഏ​​റ്റ​​വുമധികം ജ​​ല​​ക്ഷാ​​മം നേ​​രി​​ടു​​ന്ന രാ​​ജ്യ​​ങ്ങ​​ളി​​ലൊ​​ന്നാ​​യ ഇ​​ന്ത്യ വി​​ല​​യേ​​റി​​യ ഭൂ​​ഗ​​ർ​​ഭ​​ജ​​ലം വ​​ൻ​​തോ​​തി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നാ​​യി ക​​ർ​​ഷ​​ക​​ർ​​ക്കു പ​​ണം ന​​ൽ​​കു​​ന്നു എ​​ന്ന​​താ​​ണ് ഇ​​തി​​ന്‍റെ ആ​​കെ​​ത്തു​​ക​​യെ​​ന്ന് വാ​​ഷിം​​ഗ്ട​​ണി​​ലെ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഫു​​ഡ് പോ​​ളി​​സി റി​​സ​​ർ​​ച്ച് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ അ​​വി​​നാ​​ഷ് കി​​ഷോ​​ർ പ​​റ​​ഞ്ഞു.
ലോ​​ക​​ത്തെ മൊ​​ത്തം അ​​രി ക​​യ​​റ്റു​​മ​​തി​​യു​​ടെ 40 ശ​​ത​​മാ​​ന​​വും ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നാ​​ണ്. അ​​തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ ഉ​​ണ്ടാ​​കു​​ന്ന ഏ​​തൊ​​രു മാ​​റ്റ​​വും ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ വലിയ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കു​​ന്ന​​താ​​ണെ​​ന്ന് അ​​വി​​നാ​​ഷ് കി​​ഷോ​​ർ പ​​റ​​ഞ്ഞു.

ഇ​​ന്ത്യ​​യിലെ ജ​​ന​​ങ്ങ​​ൾ​​ക്ക് ആ​​ഹാ​​രം ന​​ൽ​​കാ​​ൻ ആ​​വ​​ശ്യ​​മാ​​യ​​തി​​ലും കൂ​​ടു​​ത​​ൽ അ​​രി ഇ​​വി​​ടെ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്നു​​ണ്ട്.

ഇ​​ന്ത്യ​​യി​​ലെ ക​​ർ​​ഷ​​ക​​ർ ഉ​​പ​​രി​​ത​​ല, ഭൂ​​ഗ​​ർ​​ഭ​​ജ​​ല​​ത്തെ​​യാ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. രാ​​ജ്യ​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ നെ​​ല്ലു​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന പ​​ഞ്ചാ​​ബി​​ലെ​​യും ഹ​​രി​​യാ​​ന​​യി​​ലെ​​യും ക​​ർ​​ഷ​​ക​​ർ ഭൂ​​ഗ​​ർ​​ഭ​​ജ​​ല​​ത്തെ​​യാ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. ഈ ​​സം​​സ്ഥാ​​ന​​ങ്ങ​​ൾ കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​ത്തി​​ന് ഇ​​ര​​ക​​ളാ​​കു​​ന്നു. മ​​ണ്‍​സൂ​​ണ്‍ ദു​​ർ​​ബ​​ല​​മാ​​യാ​​ൽ ഭൂ​​ഗ​​ർ​​ഭ​​ജ​​ല​​സ്രോ​​ത​​സു​​ക​​ൾ നി​​റ​​യാ​​തി​​രി​​ക്കും.

ജ​​ല ചൂ​​ഷ​​ണ​​വും അ​​ധി​​കച്ചെ​​ല​​വും

ക​​ഴി​​ഞ്ഞ ര​​ണ്ടു വ​​ർ​​ഷ​​മാ​​യി ശ​​ക്ത​​മാ​​യി മ​​ഴ ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ക​​ർ​​ഷ​​ക​​ർ വ​​ൻ​​തോ​​തി​​ൽ ജ​​ലം ഉൗ​​റ്റി​​യെ​​ടു​​ക്കു​​ന്ന​​തു​​മൂ​​ലം പ​​ഞ്ചാ​​ബി​​ലെ​​യും ഹ​​രി​​യാ​​ന​​യി​​ലെ​​യും വ​​ലി​​യൊ​​രു ഭാ​​ഗം ഭൂ​​ർ​​ഗ​​ർ​​ഭ​​ജ​​ല​​സ്രോ​​ത​​സു​​ക​​ളെ​​യും ഇ​​ന്ത്യ​​ൻ സ​​ർ​​ക്കാ​​ർ അ​​മി​​ത​​മാ​​യി ചൂ​​ഷ​​ണം ചെ​​യ്യ​​പ്പെ​​ട്ട​​വ എ​​ന്നോ അ​​ല്ലെ​​ങ്കി​​ൽ അ​​പ​​ക​​ട​​ക​​ര​​മാ​​യ അ​​വ​​സ്ഥ​​യി​​ലു​​ള്ള​​തെ​​ന്നോ ത​​രം​​തി​​രി​​ച്ചി​​രി​​ക്കു​​ന്നു.

2024ലെ​​യും 2025ലെ​​യും ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഈ ​​ര​​ണ്ടു സം​​സ്ഥാ​​ന​​ങ്ങ​​ളും ഭൂ​​ഗ​​ർ​​ഭ​​ജ​​ല​​സ്രോ​​ത​​സു​​ക​​ളി​​ൽ സ്വാ​​ഭാ​​വി​​ക​​മാ​​യി റീ​​ചാ​​ർ​​ജ് ചെ​​യ്യ​​പ്പെ​​ടു​​ന്ന​​തി​​നേ​​ക്കാ​​ൾ 35 ശ​​ത​​മാ​​നം മു​​ത​​ൽ 57 ശ​​ത​​മാ​​നം വ​​രെ അ​​ധി​​ക ജ​​ലം ഉൗ​​റ്റി​​യെ​​ടു​​ക്കു​​ന്നു.

ഈ ​​സാ​​ഹ​​ച​​ര്യം പ​​രി​​ഹ​​രി​​ക്കാ​​നാ​​യി 2023ൽ ​​ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ അ​​തിതീ​​വ്ര​​മാ​​യി ജ​​ല​​ചൂ​​ഷ​​ണം നേ​​രി​​ടു​​ന്ന മേ​​ഖ​​ല​​ക​​ളി​​ൽ പു​​തി​​യ കു​​ഴ​​ൽ​​ക്കി​​ണ​​റു​​ക​​ൾ കു​​ഴി​​ക്കു​​ന്ന​​ത് നി​​രോ​​ധി​​ച്ചു.

പു​​തി​​യ കു​​ഴ​​ൽ​​ക്കി​​ണ​​റു​​ക​​ൾ കു​​ഴി​​ക്കാ​​ൻ അ​​നു​​വാ​​ദ​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ നി​​ല​​വി​​ലു​​ള്ള കി​​ണ​​റു​​ക​​ളി​​ൽ​​നി​​ന്ന് താ​​ഴേ​​ക്കു പോ​​യി ജ​​ല​​മെ​​ത്തി​​ക്കാ​​ൻ ക​​ർ​​ഷ​​ക​​ർ​​ക്കു നീ​​ള​​മു​​ള്ള പൈ​​പ്പു​​ക​​ളും ശ​​ക്ത​​മാ​​യ മോ​​ട്ടോ​​ർ പ​​ന്പു​​ക​​ളും ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ടി​​യും വ​​രു​​ന്നു.

ഇ​​ന്ത്യ​​യി​​ൽ ഒ​​രു കി​​ലോ​​ഗ്രാം അ​​രി ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ൻ 3000 മു​​ത​​ൽ 4000 ലി​​റ്റ​​ർ വ​​രെ ജ​​ലം ആ​​വ​​ശ്യ​​മാ​​ണെ​​ന്നും അ​​ത് ആ​​ഗോ​​ള ശ​​രാ​​ശ​​രി​​യേ​​ക്കാ​​ൾ 20 മു​​ത​​ൽ 60 ശ​​ത​​മാ​​നം വ​​രെ കൂ​​ടു​​ത​​ലാ​​ണെ​​ന്നും കാ​​ർ​​ഷി​​ക സാ​​ന്പ​​ത്തി​​ക ശാ​​സ്ത്ര​​ജ്ഞൻ അ​​ശോ​​ക് ഗു​​ലാ​​ത്തി പ​​റ​​ഞ്ഞു.

ന​​യ​​ങ്ങ​​ളി​​ൽ മാ​​റ്റം

നെ​​ല്ലി​​നു​​ള്ള സ​​ബ്സി​​ഡി​​യും ഭൂ​​ഗ​​ർ​​ഭ​​ജ​​ല ചൂ​​ഷ​​ണ​​വും ഇ​​ല്ലാ​​താ​​ക്കാ​​നു​​ള്ള ന​​യ​​ങ്ങ​​ൾ ന​​ട​​പ്പി​​ലാ​​ക്കാ​​നു​​ള്ള ല​​ക്ഷ​​ണ​​ങ്ങ​​ൾ ക​​ണ്ടു​​വ​​രു​​ന്നു. വെ​​ള്ളം കു​​റ​​ച്ച് ആ​​വ​​ശ്യ​​മു​​ള്ള കൃ​​ഷി​​യി​​ലേ​​ക്കു ക​​ട​​ക്കാ​​ൻ ഹ​​രി​​യാ​​ന സ​​ർ​​ക്കാ​​ർ സ​​ബ്സി​​ഡി​​ക​​ൾ വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു. മി​​ല്ല​​റ്റു​​ക​​ളു​​ടെ കൃ​​ഷി​​യെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ വാ​​ഗ്ദാ​​നം ഒ​​രു കൃഷിക്കാ​​ല​​ത്തേ​​ക്കു മാ​​ത്ര​​മാ​​ണ്. അ​​തു​​കൊ​​ണ്ടുത​​ന്നെ വ​​ലി​​യ​​തോ​​തി​​ൽ ക​​ർ​​ഷ​​ക​​ർ​​ക്കി​​ട​​യി​​ൽ ഇ​​തി​​നു പ്ര​​ചാ​​രം ല​​ഭി​​ച്ചി​​ല്ല.

നെ​​ൽ​​ക്കൃ​​ഷി ചെ​​യ്യു​​ന്ന ഓ​​രോ ഹെ​​ക്ട​​റി​​നും വ​​ളം, വൈ​​ദ്യു​​തി സ​​ബ്സി​​ഡി​​യാ​​യി പ​​ഞ്ചാ​​ബ് 39,000 രൂ​​പ​​യാ​​ണ് ചെ​​ല​​വാ​​ക്കു​​ന്ന​​ത്. ഈ ​​സ​​ബ്സി​​ഡി​​യു​​ടെ ഒ​​രു ഭാ​​ഗമുപയോഗിച്ച് കു​​റ​​ഞ്ഞ അ​​ള​​വി​​ൽ വെ​​ള്ളം ആ​​വ​​ശ്യ​​മു​​ള്ള വി​​ള ഉ​​ത്പാ​​ദ​​നം പ്രോ​​ത്സാ​​ഹി​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്നാ​​ണ് ഗ​​വേ​​ഷ​​ണ​​ങ്ങ​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. ഇ​​ത് ക​​ർ​​ഷ​​ക​​രു​​ടെ വ​​രു​​മാ​​നം നി​​ല​​നി​​ർ​​ത്താ​​നും സ​​ർ​​ക്കാ​​രി​​ന് സാ​​ന്പ​​ത്തി​​ക ലാ​​ഭ​​ത്തി​​നും കാ​​ര​​ണ​​മാ​​കും.

Latest News

Corehub Up